ആലപ്പുഴ: ജില്ലയിൽ ഇന്നലെ 253 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ നഗരസഭയിലെ കനാൽ വാർഡ് നാലുതൈക്കൽ വീട്ടിൽ ക്‌ളീറ്റസ് (82) കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് മരണം 21 ആയി.
ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1653 ആയി. ആറുപേർ വിദേശത്തുനിന്നും 19 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 228 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 65 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 2138 പേർ രോഗ മുക്തരായി.
# രോഗം സ്ഥിരീകരിച്ചവർ
ദുബായിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, എരമല്ലൂർ സ്വദേശികൾ, ആലപ്പുഴ സ്വദേശിനി, അബുദാബിയിൽ നിന്നെത്തിയ പള്ളിപ്പുറം സ്വദേശി, മസ്‌കറ്റിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, സൗദിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ പുന്നപ്ര, നടക്കാവ് സ്വദേശിനികൾ, പൂനെയിൽ നിന്നെത്തിയ തുറവൂർ സ്വദേശി, ബിഹാറിൽ നിന്നെത്തിയ ആറാട്ടുപുഴ സ്വദേശി, ആന്ധ്രപ്രദേശിൽ നിന്നെത്തിയ മൂന്ന് ചെങ്ങന്നൂർ സ്വദേശികൾ, നാഗാലാൻഡിൽ നിന്നെത്തിയ കാരിച്ചാൽ സ്വദേശി, ബംഗളുരുവിൽ നിന്നെത്തിയ ചെങ്ങന്നൂർ, തലവടി സ്വദേശികൾ, ഹൈദരാബാദിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി, ആലപ്പുഴ സ്വദേശിനി, ത്രിപുരയിൽ നിന്നെത്തിയ കൈനകരി സ്വദേശി, വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ ചേപ്പാട് സ്വദേശി, ലേയിൽ നിന്നെത്തിയ കായംകുളം സ്വദേശി, കോയമ്പത്തൂരിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി, ത്രിപുരയിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, ആസാമിൽ നിന്നെത്തിയ മായിത്തറ സ്വദേശിനി, ഉത്തർപ്രദേശിൽ നിന്നെത്തിയ ചെമ്പുംപുറം സ്വദേശി
........................................
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 7700
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 1458
ഇന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ: 126
ആശുപത്രിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 86
.............................................
# ഒഴിവാക്കി
വയലാർ ഒന്നാം വാർഡ്, ദേവികുളങ്ങര പതിനഞ്ചാം വാർഡ്, അരൂർ 11,15 വാർഡുകൾ, തണ്ണീർമുക്കം ഒമ്പതാം വാർഡ് എന്നിവയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി
# കണ്ടെയ്ൻമെന്റ് സോണുകൾ
എഴുപുന്ന പഞ്ചായത്തിലെ വാർഡ് 15, മണ്ണഞ്ചേരി പഞ്ചായത്തിലെ വാർഡ് 7 പൂർണമായും, പത്തിയൂർ പഞ്ചായത്തിലെ വാർഡ് 17, 14, പാണാവള്ളി പഞ്ചായത്തിലെ വാർഡ് 18