ആലപ്പുഴ : ആത്മാഭിമാനത്തോടെ പി.കൃഷ്ണപിള്ള ദിനം ആചരിക്കാൻ ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിയില്ലെന്ന് ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടികൾ കേരളം ഭരിക്കുമ്പോൾ പോലും പാർട്ടി സ്ഥാപക നേതാവിന്റെ സ്മാരകം തകർത്തവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയാത്തത്. കേസ് നടത്തിപ്പിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
തോട്ടപ്പള്ളിയിൽ കരിമണൽ കടത്തുകാരുടെ ദല്ലാളുമാരായി സി.പി.എമ്മും സർക്കാരും മാറി. ഡ്രഡ്ജിംഗിന്റെ മറവിൽ വൻ അഴിമതിയാണ് നടക്കുന്നത്. ആറാട്ടുപുഴ വലിയഴീക്കലിലെ കരിമണൽ സ്പെറൽ യൂണിറ്റിനെതിരെ ബി.ജെ.പി
ശക്തമായ തുടർപ്രക്ഷോഭം നടത്തുമെന്നും സോമൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.