കായംകുളം: ക്വട്ടേഷൻ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും കൊലപാതകവും രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം അപഹാസ്യമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ പി എസ് ബാബുരാജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ എ.ജെ ഷാജഹാൻ, കെ. രാജേന്ദ്രൻ എന്നിവർ പറഞ്ഞു.

ക്വട്ടേഷൻ സംഘങ്ങളിലെ ആർക്കും കോൺഗ്രസിൽ അംഗത്വമില്ല. എന്നാൽ സംഘങ്ങളിൽപ്പെട്ടിരുന്നവർ പിൽക്കാലത്ത് സി. പി. എം അംഗമാണെന്ന് പ്രഖ്യാപിക്കുന്ന മാർക്സിസ്റ്റ് പാർട്ടി യുടെ ഇരട്ടത്താപ്പ് കായംകുളത്തെ ജനസമൂഹത്തിനറിയാമെന്നും അവർ വ്യക്തമാക്കി.