അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡിൽ നിന്ന് രോഗി ചാടിപ്പോയത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 8 ഓടെയാണ് 42 കാരനായ കെവിഡ് രോഗി വാർഡിൽ നിന്നിറങ്ങി ആശുപത്രി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെത്തിയത്.ഈ വിവരമറിഞ്ഞ് എയ്ഡ് പോസ്റ്റിലെ പൊലീസും ഇവിടെയെത്തി.പിന്നീട് പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ആശുപത്രി ജീവനക്കാരൻ യുവാവിനെ പിടികൂടി തിരികെ വാർഡിൽ പ്രവേശിപ്പിച്ചു.കൊവിഡ് ബാധിതൻ വാർഡിൽ നിന്ന് പുറത്തു പോയത് ജീവനക്കാരുടെ വീഴ്ചയാണെന്നാണ് ആക്ഷേപം.