കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ഈ മാസം ടെക്നോ സ്‌കിൽ ഡവലപ്മെന്റ് പരിശീലനം ആരംഭിക്കും. കൊൽക്കത്ത യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ ഇ കരിയർ ബോധവത്കരണ പരിപാടിയിൽ പ്രസിഡന്റ് സി.എം.എ ബൽവിന്ദർ സിംഗാണ് ഇത് പ്രഖ്യാപിച്ചത്.

കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടൻസി പഠനം കഴിഞ്ഞ് അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിന് പത്ത് കേന്ദ്രങ്ങളിലായി 107 ചാപ്‌റ്ററുകളും നാല് റീജിയണൽ കൗൺസിലും 434 കോച്ചിംഗ് സെന്ററുകളും 51 സപ്പോർട്ടിംഗ് കേന്ദ്രങ്ങളുമുണ്ട്. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് മികച്ച ജോലിസാദ്ധ്യതയാണ് ഉറപ്പാക്കുന്നത്. കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സ്ഥാപനത്തിൽ ഫിനാൻസ് പവർ യൂസേഴ്‌സ് കോഴ്‌സ് ആൻഡ് സർട്ടിഫിക്കേഷൻ, മൈക്രോസോഫ്‌റ്റ് സർട്ടിഫിക്കേഷൻ, കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി സർട്ടിഫിക്കേഷൻ, ഇ ഫയലിംഗ്, ഇ ബൊക്കേ ഓഫ് വേൾഡ് ക്ലാസ് എംപ്ലോയബിലിറ്റി ആൻഡ് ടെക്‌നോ സ്‌കിൽ ട്രെയി‌നിംഗ് ഫെസിലിറ്റീസ് തുടങ്ങിയ കോഴ്‌സുകൾ നടത്തുന്നുണ്ട്. പരീക്ഷകൾ ഓൺലൈനിലാണ്. കോഴ്‌സ് പ്രവേശനത്തിന്റെ വിശദാംശങ്ങൾ വെബ്‌ സൈറ്റിൽ (www.icmai.in).