വള്ളികുന്നം: കെ പി സി സി സ്പീക്കപ്പ് കാമ്പയിൻ്റെ ഭാഗമായി സ്വർണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് വള്ളികുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഷാനി ശശിയുടെ നേതൃത്വത്തിൽ വള്ളികുന്നത്ത് നടന്ന സത്യാഗ്രഹസമരം ഡി.സി.സി ജനറൽ സെക്രട്ടറി ബി.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ ഗോപൻ,ഡി.സി.സി അംഗങ്ങളായ എം.രവീന്ദ്രൻ പിള്ള,എസ്.വൈ.ഷാജഹാൻ ,പി.രാമചന്ദ്രൻ പിള്ള,മഠത്തിൽ ഷുക്കൂർ,ജി.രാജീവ് കുമാർ, പ്രകാശ് ഇലഞ്ഞിക്കൽ,സണ്ണി തടത്തിൽ, സുഹൈർ വള്ളികുന്നം,ശങ്കരൻ കുട്ടി ,ഷൗക്കത്ത്, സൈനുദ്ദീൻ, ശിവപ്രസാദ്,രാധാകൃഷ്ണപിള്ള, അനിത, അമ്പിളി, ബിജി വിക്രം, വിജയൻ ചാമവിള, ദിലീപ് രാജ് തുടങ്ങിയവർ പങ്കെടുത്തു