ആലപ്പുഴ: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ അമ്പലപ്പുഴ-കുട്ടനാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ 181-ാം ലോക ഫോട്ടോഗ്രാഫിദിനാഘോഷവും സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന എസ്.ശാരംഗപാണിയുടെ ഒന്നാം ചരമ വാർഷികാചരണവും നടന്നു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് ജോസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ഹരിലാൽ ശാരംഗപാണിയെ അനുസ്മരിച്ചു. ജില്ലാ കമ്മറ്റി അംഗം പി.വി. തങ്കച്ചൻ, ജോയി സഖറിയ, എൻ.ജെ.അജിത്, കെ.ജെ.ക്ലാരൻസ്, കെ.വിശ്വനാഥപിളള, കെ.ബി.ഉല്ലാസ് എന്നിവർ സംസാരിച്ചു.