ആലപ്പുഴ : പ്രളയദുരിതാശ്വാസത്തിൽ തട്ടിപ്പ് നടത്തിയ നീലംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജശ.എസ് നീലംപേരുർ പഞ്ചായത്തു കമ്മറ്റിയുടേയും കുട്ടനാട് മണ്ഡലം കമ്മറ്റിയുടേയും നേതൃത്വത്തിൽ നടന്ന ധർണ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം കെ.പി. സുബീഷ് ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് കുട്ടനാട് മണ്ഡലം പ്രസിഡന്റ് പി.സി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എ.എസ്. ബിജു, മണ്ഡലം സെക്രട്ടറിമാരായ എം.സുധീരൻ ,പ്രദീപ്, ബി.ഡി.വൈ.എസ് മണ്ഡലം കമ്മറ്റി ചെയർമാൻ നിഥിൻ തുടങ്ങിയവർ സംസാരിച്ചു