അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാവിഭാഗത്തിലെ ഹെഡ് വാർഡന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 14 ന് പുന്നപ്ര വടക്ക് കമ്മ്യൂറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ വാർഡ് നിവാസികൾക്ക് കോവിഡ് 19 ആന്റി ബോഡി പരിശോധന നടത്തിയിരുന്നു. ഇതോടൊപ്പം തൂക്കു കുളം സ്വദേശിയായ ഇദ്ദേഹത്തിന്റെ സ്രവവും പരിശോധനയ്ക്കായി ശേഖരിച്ചു. ഇന്നലെയാണ് പരിശോധനാ ഫലം വന്നത്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ അറിയിച്ചു.