അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിൽ ഡയാലിസിസിനെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവെച്ചു.
ചൊവ്വാഴ്ചയാണ് ഇദ്ദേഹം ഡയാലിസിസിനെത്തിയത്.ഇതിന് മുൻപ് സ്രവം പരിശോധിച്ചിരുന്നു. ഫലം വന്നപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഡയാലിസിസ് യൂണിറ്റിൽ ചൊവ്വാഴ്ച ജോലി ചെയ്തിരുന്ന ടെക്നീഷ്യൻമാർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകി. മറ്റൊരു ടെക്നീഷ്യനെ നിയമിച്ച് ഡയാലിസിസ് യൂണിറ്റ് പ്രവർത്തന സജ്ജമാക്കാൻ ശ്രമം തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.