മണ്ണഞ്ചേരി:നന്തിയിൽ പരേതനായ ഹംസക്കുട്ടി ആശാന്റെ മകൻ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് കുപ്പേഴത്ത് മൈതീൻ കുഞ്ഞ് ആശാൻ (53) നിര്യാതനായി. കിഴക്കേ മഹല്ല് കുപ്പേഴം മുഹിയദ്ദീൻ ജുമുഅ മസ്ജിദ് ജനറൽ സെക്രട്ടറി, മദ്റസ മാനേജ്മെന്റ് അസോസിയേഷൻ മണ്ണഞ്ചേരി റേഞ്ച് വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: സുബൈദ (അദ്ധ്യാപിക).മക്കൾ: ഫാത്തിമ,ഖദീജ, പരേതയായ മാജിദ.മരുമകൻ: മുഹമ്മദ് റാഷിദ്.