a

മാവേലിക്കര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എ.കെ.പി.എ സ്ഥാപക ജനറൽ സെക്രട്ടറി എസ്. സാരംഗപാണി സാറിന്റെ ഒന്നാം ചരമ വാർഷി​കവും ലോക ഫോട്ടോഗ്രാഫി ദിനവും മുതിർന്ന ഫോട്ടോഗ്രാഫർമാർക്കുള്ള കൈനീട്ടം പദ്ധതിയുടെ വിതരണ സമ്മേളനവും സംസ്ഥാന സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.രവീന്ദ്രൻ അധ്യക്ഷനായി. ബി.ആർ.സുദർശൻ അനുസ്മരണ പ്രഭാഷണം നടത്തി. കൈനീട്ടം പദ്ധതിയുടെ വിതരണം സാനു ഭാസ്കർ നിർവഹിച്ചു. ഫോട്ടോഗ്രാഫർ ബാബൂസ് പനച്ചമൂടിനെ യോഗത്തിൽ ആദരിച്ചു. ആർ.ഉദയൻ, ആർ.അരവിന്ദൻ, കെ.ജി.മുരളി, കൊച്ചുകുഞ്ഞു കെ.ചാക്കോ, പ്രസാദ് ചിത്രാലയ, ഷാജി കണ്മണി, ബൈജു ശലഭം, ബി.സതീപ് തുടങ്ങിയവർ സംസാരിച്ചു.