ആലപ്പുഴ : കായംകുളത്ത് ഗുണ്ടാ ആക്രമണത്തിലുണ്ടായ കൊലപാതകം രാഷ്ട്രീയവത്കരിക്കുന്നത് സി.പി.എം കുടിലതന്ത്രമാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അഭിപ്രായപ്പെട്ടു. കൊലപാതകത്തിലെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം. രാഷ്ട്രീയമായി കോൺഗ്രസ് പാർട്ടിയുമായി യാതൊരു ശത്രുതയുമില്ലാത്ത സിയാദിന്റെ കൊലപാതകത്തെ രാഷ്ട്രീയവത്കരിക്കുന്നത് യഥാർത്ഥ പ്രതികളെ രക്ഷിക്കുന്നതിനുള്ള സി.പി.എം തന്ത്രമാണ്. പൊതു സമ്മതനായ നഗരസഭാ കൗൺസിലറെ ഭരണസ്വാധീനമുപയോഗിച്ച് പ്രതിയാക്കാനും കോൺഗ്രസ് പാർട്ടിയെ സംഭവത്തിലേക്ക് വലിച്ചിഴക്കാനുമുള്ള ശ്രമം പ്രതിഷേധാർഹമാണെന്നും ലിജു പ്രസ്താവനയിൽ പറഞ്ഞു