photo

ചേർത്തല:നഗരസഭ കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം ചെയർമാൻ വി.ടി.ജോസഫ് നിർവഹിച്ചു.നഗരസഭയുടെ തനത് ഫണ്ടിൽനിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി.ഡി.ശങ്കർ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ ശ്രീലേഖ നായർ, പി.ഉണ്ണിക്കൃഷ്ണൻ, ബാബു മുള്ളൻചിറ, ഡി.ജ്യോതിഷ്,ലാലികുര്യക്കോസ്,കെ.ജെ.സണ്ണി, കൃഷി ഓഫീസർ രാജൻ എന്നിവർ സംസാരിച്ചു.