dtg

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ മുതുകുളം മേഖലകളിലെ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുതുകുളം 305-ാം നമ്പർ ശാഖ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. യുണിയൻ സെക്രട്ടറി എൻ.അശോകൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർമാരായ എം.കെ ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, കൗൺസിൽ അംഗങ്ങളായ അഡ്വ.യു.ചന്ദ്രബാബു, പി.എൻ അനിൽകുമാർ, അയ്യപ്പൻ കൈപ്പള്ളിൽ, രഘുനാഥ്, വനിതാ സംഘം സെക്രട്ടറി രാധാ അനന്തകൃഷ്ണൻ, യൂത്ത്മൂവ്മെന്റ്
ഭാരവാഹി ജിതിൻ ചന്ദ്രൻ, സൈബർ സേന കൺവീനർ ദിനിൽ.ഡി.തഴയശേരിൽ, മുതുകുളം മേഖലാ കൺവീനർ പി.കെ.അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു