ugu

ഹരിപ്പാട് : ജനശ്രീ ഹരിപ്പാട് ബ്ളോക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ എസ് .എസ് .എൽ .സി , പ്ളസ്ടു ,സി ബി എസ് സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരും ദേശീയ തലത്തിൽ സ്പോർട്സ് ഗെയിംസിൽ പങ്കെടുത്തവരുമായ സംഘാംഗങ്ങളുടെ മക്കൾക്ക് പ്രതിഭാ പുരസ്‌കാരവും കാഷ് അവാർഡും നൽകി ആദരിച്ചു. ഹരിപ്പാട് ബ്ലോക്ക് യൂണിയൻ ഓഫീസിൽ നടന്ന പ്രതിഭാ പുരസ്‌കാര വിതരണ ചടങ്ങ് ജനശ്രീ കേന്ദ്ര കമ്മിറ്റി അംഗവും ഹരിപ്പാട് ബ്ലോക്ക് യൂണിയൻ ചെയർമാനുമായ കായലിൽ രാജപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ബി.പ്രസന്നകുമാർ ,ബ്ലോക്ക് യൂണിയൻ ഭാരവാഹികളായ ഡി.വിജയലക്ഷ്മി, വി.ബാബുക്കുട്ടൻ, മണ്ഡലം ചെയർമാന്മാരായ ശോഭന ഓമനക്കുട്ടൻ, സുഗുണാനന്ദൻ, ഐശ്വര്യ തങ്കപ്പൻ, എൻ.കെ.സുകുമാരൻ, ജോസ് പരുവക്കാടൻ എന്നിവർ സംസാരിച്ചു.