a

മാവേലിക്കര: ഗാന്ധിജി കേരളത്തിലെത്തിയതിന്റെ നൂറാം വാർഷികത്തിൽ നൂറ് വത്യസ്തരായ വ്യക്തികൾക്ക് ഗാന്ധിശിൽപം സമ്മാനിക്കാനൊരുങ്ങി പീസ് ഫൗണ്ടേഷൻ. പദ്ധതിയുടെ ഉദ്ഘാടനം ഫോട്ടോഗ്രാഫറും സാമൂഹ്യ പ്രവർത്തകനുമായ മാവേലിക്കര ജോയിന്റ് ആർ.ടി.ഒ. എം.ജി.മനോജിന് ഗാന്ധിശിൽപം നല്‍കി പീസ് ഫൗണ്ടേഷൻ പ്രസിഡന്റും ഗാന്ധിശിൽപിയുമായ ഡോ.ബിജു ജോസഫ് നിർവഹിച്ചു. വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഈ വർഷം തന്നെ പദ്ധതി പൂർത്തിയാക്കുമെന്ന് സംഘടന അറിയിച്ചു. മാവേലിക്കര സിവിൽ സ്റ്റേഷനിലെ ഗാന്ധി ശിൽപത്തിനരികിൽ നടന്ന ചടങ്ങിൽ മാവേലിക്കര കൃഷി ഓഫീസർ എം.എൻ.പ്രസാദ്, എ.എം.വി.ഐ എസ്.ശ്യാംകുമാർ, കാശ്മീരിൽ വീരമൃത്യുവരിച്ച സൈനികൻ സാം ഏബ്രഹാമിന്റെ പിതാവ് എബ്രഹാം എന്നിവർ സംസാരിച്ചു.