ചാരുംമൂട്: പുരോഗമന കലാ സാഹിത്യ സംഘം ഏരിയാ കമ്മിറ്റിയംഗം കരിമുളയ്ക്കൽ പി.എൽ.വിഹാറിൽ ലക്ഷ്മണനെ (67) വീട് കയറി ആക്രമിച്ചെന്ന് പരാതി. മൂക്കിന്റെ രണ്ട് അസ്ഥികൾക്ക് ഉൾപ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ കറ്റാനം വെട്ടിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.നൂറനാട് പൊലീസിൽ പരാതി നൽകി. സി.പി.എം ബ്രാഞ്ച് അംഗം കൂടിയായ ലക്ഷ്മണനെ ആക്രമിച്ചത് ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു.