ചാരുംമൂട് : കോൺഗ്രസ് വാർഡ് കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ഡി.സി.സി പ്രസിഡന്റ് എം.ലിജു നിർവഹിച്ചു. വീട് തകർന്നിട്ടും നിർമ്മാണത്തിന് സർക്കാർ സഹായങ്ങൾ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് താമരക്കുളം ചത്തിയറ പുന്നക്കുറ്റി സജീവ്ഭവനം ശശിധരൻ - പത്മകുമാരി ദമ്പതികൾക്ക് വീട് നിർമിച്ച് നൽകാൻ വാർഡ് കമ്മിറ്റി മുന്നോട്ടുവന്നത്.
നൂറനാട് ബ്ലോക്ക് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ കെ.കെ.ഷാജു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ പൈനുംമൂട്,
എം.ആർ രാമചന്ദ്രൻ, മനോജ് സി.ശേഖർ, ബി.രാജലക്ഷ്മി, മണ്ഡലം പ്രസിഡന്റ് പി.ബി.ഹരികുമാർ , ബാലൻപിള്ള , രാധാകൃഷ്ണൻ ,കെ.എൻ.അശോക് കുമാർ, എൻ.പി.വിജയൻപിള്ള, മധു പുന്നക്കുറ്റി തുടങ്ങിയവർ സംസാരിച്ചു.