,
 രാമങ്കരിയിൽ രണ്ടു കടകൾ അടച്ചു

കുട്ടനാട്: രാമങ്കരി പഞ്ചായത്തിൽ ഓട്ടോറിക്ഷയിൽ മത്സ്യവ്യാപാരം നടത്തിയിരുന്ന മുട്ടാർ സ്വദേശിയായ യുവാവിന്‌ കൊവിഡ് സ്ഥീരികരിച്ചതിനെത്തുടർന്ന് പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാമങ്കരി ജംഗ്ഷനിലെ രണ്ടു ചായക്കടകൾ അടപ്പിച്ച ആരോഗ്യവകുപ്പ് അധികൃതർ, ഇയാളുടെ കുടുംബവും സഹായിയായ സുഹൃത്തും ക്വാറന്റൈനിൽ കഴിയാനും നിർദ്ദേശിച്ചു.

മുട്ടാർ സ്വദേശിയായ ഇയാളുടെ ഭാര്യയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരികരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാളും പോസിറ്റീവായി. കഴിഞ്ഞ ആഴ്ച കുട്ടനാട്ടിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ഇവർ തിരുവല്ല ചുമാത്രയിലേക്ക് താമസം മാറ്റിയതിനാലാണ് പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.