ഹരിപ്പാട്: കാനറാ ബാങ്കിലെ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബാങ്ക് ശാഖ അടപ്പിച്ചു. മുഴുവൻ ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. ഹരിപ്പാട് കെ.എസ്.എഫ്.ഇയിലും ഒരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ശാഖ അടച്ചു. ബാക്കി ജീവനക്കാരെ നിരീക്ഷണത്തിലും ആക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.