ചേർത്തല:എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം കടക്കരപ്പള്ളി കൈതവളപ്പിൽ പി.എൻ.സുഗുണൻ(82,കടക്കരപ്പള്ളി കോർമശ്ശേരി ഗവ.സ്‌കൂൾ റിട്ട.ഹെഡ്മാസ്റ്റർ ) നിര്യാതനായി.ഭാര്യ:കെ.ജെ.ശാന്തമ്മ(റിട്ട ഹെഡ്മിസ്ട്രസ് ),മകൻ:മധുകുമാർ.മരുമകൾ:വിജയശ്രീ.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ മുതിർന്ന നേതാവ് പി.എൻ.സുഗുണന്റെ നിര്യാണത്തിൽ കെ.എസ്.എസ്.പി.എ കടക്കരപ്പള്ളി യൂണിറ്റ് അനുശോചിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.പി.നമ്പ്യാർ, യൂണിറ്റ് പ്രസിഡന്റ് പി.പി.ജോയ്, സെക്രട്ടറി ജി.ഹരിദാസ്,എം.ജോണി,ഷാജി കെ.തറയിൽ,പി.പി.മോഹൻകുമാർ,കെ.സത്യപ്രസാദ്, കെ.പ്രസന്നകുമാരി എന്നിവർ പങ്കെടുത്തു.