ആലപ്പുഴ: ഓണക്കാലമായതോടെ നിയന്ത്രണങ്ങളിൽ സർക്കാർ നല്കുന്ന ഇളവുകൾ വിവേകത്തോടെ വിനിയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സാധനങ്ങൾ വാങ്ങാൻ കഴിവതും വീട്ടിൽ നിന്നും ഒരാൾ മാത്രം പുറത്തു പോകുക.പുറത്തു പോകുന്നവർ മൂക്കും വായും മൂടും വിധം മാസ്‌ക് ധരിക്കണം. പരമാവധി പൊതു സ്ഥലങ്ങളിലെ ഭിത്തി, കൈവരി, ഫർണിച്ചർ എന്നിവിടങ്ങളിൽ സ്പർശിക്കരുത്. കൈകൾ ഇടയ്ക്കിടെ സാനിട്ടൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം
വാങ്ങേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കുക.
വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങൾ മാത്രം പരിശോധിക്കാനെടുക്കുക.
കടകളിൽ തിരക്കുണ്ടാക്കാത്ത വിധം ഉചിതമായ സമയം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
കടകളിൽ സാമൂഹിക അകലം ഉറപ്പാക്കുക.
നനവു പറ്റിയാൽ ചീത്തയാകാത്ത ഭക്ഷണ പദാർത്ഥങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം വീട്ടിനകത്തു കയറ്റുക.
കഴിവതും വീട്ടിൽ നിന്നും സഞ്ചികൾ കരുതുക.
കൊണ്ടുവരുന്ന സഞ്ചികൾ/പായ്ക്കറ്റുകൾ തുടങ്ങിയവ പ്രായമുള്ളവരും കുട്ടികളും സ്പർശിക്കാതെ ശ്രദ്ധിക്കുക.
കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ (ഉദാ:പ്രമേഹം, ഹൃദ്രോഗം, രക്താതി സമ്മർദ്ദം, അവയവമാറ്റ ശസ്ത്രക്രീയ കഴിഞ്ഞവർ)തുടങ്ങിയവർ ഷോപ്പിങ്ങാവശ്യങ്ങൾക്ക് പോകേണ്ടതില്ല.
കടകളിൽ കയറുന്നതിന് മുൻപും ശേഷവും കൈകളിൽ സാനിട്ടൈസർ ഉപയോഗിക്കുക.
പുറത്തു പോകുന്നവർ കുളിച്ചു വൃത്തിയായ ശേഷം വീടിനുള്ളിൽ സഹകരിക്കുക.
കൂട്ടം ചേർന്നുള്ള കളികളൊഴിവാക്കുക.
കടകളിൽ പോകുന്നവർ സാദ്ധ്യമെങ്കിൽ ഡിജിറ്റൽ മണി ട്രാൻസ്ഫർ നടത്തുക..
കടകൾക്കുള്ളിൽ സാമൂഹിക അകലം ഉറപ്പാക്കണം.
പണമിടപാട് നടത്തുമ്പോഴും കൈകൾ സാനിട്ടൈസ് ചെയ്യണം.