ആലപ്പുഴ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 76- മത് ജന്മദിനത്തോടനുബന്ധിച്ച് ഡി.സി.സിയിൽ നടന്ന അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ഡി.സുഗതൻ, കോശി എം കോശി, നിർവ്വാഹക സമിതി അംഗം നെടുമുടി ഹരികുമാർ, അനിൽ ബോസ്, ഡി.സി.സി ഭാരവാഹികളായ ടി. സുബ്രഹ്മണ്യ ദാസ്, ജി. സഞ്ജീവ് ഭട്ട്, റീഗോ രാജു, ഡി.സി.സി അംഗം ബഷീർ കോയാപറമ്പിൽ എന്നിവർ പ്രസംഗിച്ചു