അമ്പലപ്പുഴ:സ്വർണ്ണ കള്ളക്കടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായി പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് അനിൽ കല്ലൂപറമ്പിൽ ഏകദിന സത്യാഗ്രഹം അനുഷ്ടിച്ചു .മണ്ഡലം വൈസ് പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ. എ. ഷുക്കൂർ ഉദ്ഘാടനം നിർവ്വഹിച്ചു. മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും, ക്യാഷ് അവർഡുകളും നൽകി. സമാപനസമ്മേളനം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എസ്.പ്രഭുകമാർ ഉദ്ഘാടനം ചെയ്തു .സുനിതാ മഹേഷ്, ഓമന ഭാസ്കരൻ ,ജയശ്രീ വാഴപ്പറമ്പിൽ, സുധാ ശശിധരൻ, ശ്രീജ സന്തോഷ്, സൂര്യാ ജമാൽ തുടങ്ങിയവർ സംസാരിച്ചു.