ഹരിപ്പാട്: വിവാഹത്തലേന്ന് നവവധുവിന്റെ, കളഞ്ഞുപോയ ഒരുപവൻ ചെയിൻ തിരികെ നൽകി യുവതികൾ മാതൃകയായി.
ഹരിപ്പാട് ഹരിശ്രീ നിവാസിൽ ശ്രീധരന്റെ മകൾ ഹരീഷ്മയുടെ ചെയിനാണ് കളഞ്ഞുപോയത്. ഇന്നാണ് വിവാഹം. ബുധനാഴ്ച ഹരിപ്പാട്ടെ ജുവലറിയിൽ നിന്നു തിരികെ ഓട്ടോയിൽ മടങ്ങിയപ്പോൾ നഷ്ടപ്പെട്ട ചെയിൻ ഹരിപ്പാട്ടെ സ്വകാര്യ ലാബിലെ ജീവനക്കാരായ അഞ്ജലി, നിത്യ എന്നിവർക്കാണ് ലഭിച്ചത്. തുടർന്ന് ഇവർ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പൊലീസ് സമൂഹ മാദ്ധ്യമങ്ങളിൽ വിവരം നൽകി. ഇതു കണ്ടാണ് ഹരീഷ്മ സ്റ്റേഷനിലെത്തിയത്. ഹരിപ്പാട് സി.ഐ ആർ.ഫയാസിന്റെ സാന്നിദ്ധ്യത്തിൽ അഞ്ജലിയും നിത്യയും ചേർന്ന് ചെയിൻ ഹരീഷ്മയ്ക്കു നൽകി.