hgn

ഹരിപ്പാട്: ടൗൺ ഹാൾ ജംഗ്ഷന് വടക്ക് വീയപുരം റോഡിൽ തുണിക്കടയ്ക്ക് തീപിടിച്ചു. തുണിത്തരങ്ങളും കമ്പ്യൂട്ടർ, പ്രിന്റർ,എ.സി, ഇൻവർട്ടർ, കാഷ് കൗണ്ടർ എന്നിവയും കത്തിനശിച്ചു.

30 ലക്ഷത്തിന്റെ നഷ്ടം ഉണ്ടായതായി കടയുടെ ഉടമ വീയപുരം മേൽപ്പാടം തെക്കേ പുത്തൽ പറമ്പിൽ ശശികുമാർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 8ന് ഉടമ കട തുറന്നപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പട്ടത്. ഉടൻ അഗ്നിശമന വിഭാഗത്തെ വിവരം അറിയിക്കുകയും അവർ എത്തി തീ അണയ്ക്കുകയുമായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ഹരിപ്പാട് സ്റ്റേഷൻ അസി. ഓഫീസർ പി.ജി.ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ ആറംഗ സംഘമാണ് തീ അണച്ചത്.