bdjs

ആലപ്പുഴ : ബി.ഡി.ജെ.എസ് തുറവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുറവൂർ- കുമ്പളങ്ങി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് തുറവൂരിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ഷിബുലാൽ അദ്ധ്യക്ഷത വഹിച്ചു. തുറവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സത്യൻ സ്വാഗതവും സെക്രട്ടറി സാംബൻ നന്ദിയും പറഞ്ഞു. യോഗത്തിൽ അരൂർ മണ്ഡലം സെക്രട്ടറി മണിലാൽ, ബി.ഡി.വൈ.എസ് ജില്ലാ കമ്മിറ്റി മെമ്പർ അനിൽ പീതാംബരൻ എന്നിവർ സംസാരിച്ചു.