ചേർത്തല: ഡി.സി.സി മുൻ ജനറൽ സെക്രട്ടറി സി.എസ് സുകുമാരപ്പണിക്കർ അനുസ്മരണം സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം നിർവഹിച്ചു. എ.കെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.ബാബു എൻ.വടാത്തല,കെ.എസ് മുരളീധരൻ നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.സി.പി.ബോസ് ലാൽ സ്വാഗതവും ബേബി തോമസ് നന്ദിയും പറഞ്ഞു