ഹരിപ്പാട്: സ്വർണ കള്ളകടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് അന്വേഷിക്കുക, സർക്കാരിന്റെ അഴിമതികളും ലൈഫ് പദ്ധതിയിലെ തട്ടിപ്പും സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആറാട്ടുപുഴ സൗത്ത് മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് ജി.എസ് സജീവൻ പെരുമ്പള്ളി ജംഗ്ഷനിൽ സത്യഗ്രഹം നടത്തി. മുൻ എം.എൽ.എ അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് ജോൺ തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഷുക്കൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.വിനോദ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, ഡി.സി.സി അംഗങ്ങളായ കെ.രാജീവൻ, രാജേന്ദ്രൻ, ബിജു ജയദേവ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അച്ചു ശശിധരൻ, ആർ.സതീശൻ, പ്രശാന്ത് കുമാർ, കെ.എ ലത്തീഫ്, അജി, നന്ദകുമാർ, രതീശൻ, വിജയൻ.എം.വി തുടങ്ങിയവർ സംസാരിച്ചു.