ആലപ്പുഴ:പേരിലും രൂപത്തിലും അടിമുടി മാറ്റങ്ങളുമായി കായംകുളം ദേശീയ പാതയോരത്തെ കെ.റ്റി.ഡി.സിയുടെ ഹോട്ടൽ ആരാം. വിശാലമായ പാർക്കിങ്ങ് സൗകര്യം, ശുചിമുറി സൗകര്യം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി അത്യാധുനിക രീതിയിൽ നവീകരിച്ച ഹോട്ടൽ 'ആഹാർ' എന്ന പേരിലാണ് പുനർനാമകരണം ചെയ്തത്. നവീകരിച്ച ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 12 മണിക്ക് കെ.റ്റി.ഡി.സി ചെയർമാൻ എം വിജയകുമാർ നിർവ്വഹിക്കും. യു. പ്രതിഭ എം.എൽ.എ പങ്കെടുക്കും.