മാവേലിക്കര: നഗരസഭയുടെ ആദ്യ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റർ മാവേലിക്കര സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് പാരിഷ് ഹാളിൽ പ്രവർത്തനം ആരംഭിച്ചു. ചെയർപേഴ്സൺ ലീല അഭിലാഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സതികോമളൻ അധ്യക്ഷയായി. വൈസ് ചെയർമാന്‍ പി.കെ മഹേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വിജയമ്മ ഉണ്ണികൃഷ്ണൻ, നവീൻ മാത്യു ഡേവിഡ്, കൗൺസിലർമാരായ കെ.ഗോപൻ, എസ്.രാജേഷ്, രമേശ്കുമാർ, അജന്തപ്രസാദ്, അംബികശിവൻ എന്നിവർ പങ്കെടുത്തു.