ആലപ്പുഴ: ഡി.സി.സി പ്രസിഡന്റ് എം.ലിജുവിനെതിരെ വീണ്ടും നവമാദ്ധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയതിനെതിരെ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡൻ്റ് കെ.നൂറുദ്ദീൻകോയ പൊലീസിൽ പരാതി നൽകി. കായംകുളത്ത് കഴിഞ്ഞ ദിവസം മത്സ്യതൊഴിലാളിയെ കൊലപ്പെടുത്തിയതിൽ എം ലിജുവിന്‌ പങ്കുണ്ടെന്ന് ഫേസ്ബുക്കിൽ പ്രചരിപ്പിച്ച ആൾക്കെതിരെയാണ് ജില്ലാ പൊലീസ് ചീഫിന് പരാതി നൽകിയത്.