thalavadi

എടത്വാ: കൃഷി അസിസ്റ്റന്റായ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തലവടി കൃഷിഭവൻ 13 ദിവസത്തേക്ക് അടച്ചു. നാല് ജീവനക്കാർ നിരീക്ഷണത്തിലേക്ക് മാറാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു. എല്ലാ ജീവനക്കാരും രണ്ടാഴ്ച നിരീക്ഷണത്തിലായതോടെ ഓഫീസ് പ്രവർത്തനം നിറുത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇന്നലെ തലവടി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും കുട്ടനാട് റസ്‌ക്യൂ ടീം പ്രവർത്തകരുടെയും നേതൃത്വത്തിൽ കൃഷിഓഫീസിൽ അണുനശീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ, പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, ഹെൽത്ത് ഇൻസ്പക്ടർ മധു, ആരോഗ്യ പ്രവർത്തകൻ ആൽബർട്ട്, റസ്‌ക്യു ടീം പ്രവർത്തകരായ സണ്ണി അനുപമ, അനൂപ് എടത്വ, ടിബിൽ, സിജോ, പീയൂഷ് പ്രസന്നൻ, സനൽ കുമാർ, പ്രജിത്ത് പി. പ്രസന്നൻ എന്നിവർ അണുനശീകരണത്തിന് നേതൃത്വം നൽകി.