കറ്റാനം: ലോറിയിടിച്ച് സ്കൂട്ടർ യാതക്കാരൻ മരിച്ചു. പോരുവഴി അമ്പലത്തുംഭാഗം ശ്രീനിലയത്തിൽ ശ്രീരാജ് (23) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ കെ.പി റോഡിൽ അഞ്ചാംകുറ്റി ജംഗ്ഷനിലായിരുന്നു അപകടം . റോഡിന്റെ വശത്തെ കടയിൽ നിന്നും ചായ കുടിച്ച ശേഷം ശ്രീരാജ് സ്കൂട്ടറുമായി റോഡിലേക്ക് ഇറങ്ങിയപ്പോൾ ചാരുംമൂട്ടിൽ നിന്നും കായംകുളം ഭാഗത്തേക്ക് വന്ന ലോറി ഇടിക്കുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ശ്രീരാജ് തത്ക്ഷണം മരിക്കുകയായിരുന്നു.. മാവേലിക്കരയിൽ വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരനായിരുന്നു.ഭാര്യ: വൃന്ദ. മകൾ: ഇഹ. അച്ഛൻ:രമേശ്, അമ്മ: ശ്രീകുമാരി