syamkumar

കുട്ടനാട്: മുളയ്ക്കാംതുരുത്തി -കൃഷ്ണപുരംറോഡിൽ കെ.എസ്.ആർ.ടി.സി ബസിന് സൈഡ്‌ കൊടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ബൈക്ക്‌ യാത്രക്കാരൻ മരിച്ചു. വെൽഡിംഗ്‌ തൊഴിലാളിയായ കാവാലം പഞ്ചായത്ത് അഞ്ചാംവാർഡ്‌ കോണറുപത്മണിമുറ്റത്ത് ശ്യാംകുമാർ(43) ആണ് മരിച്ചത്.ഇന്നലെപുലർച്ചെവീട്ടിൽ നിന്നും ചങ്ങനാശ്ശേരിവരെ ബൈക്കിൽ പോയ ശ്യാം തിരികെ നാരകത്ര ജംഗ്ക്ഷനിൽ എത്തിയപ്പോൾ.എതിരെ വന്ന കെ.എസ്.ആർ. ടി.സി ബസിന് കടന്നു പോകാനായി സ്ഥലം നൽകുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് ഒരു വശത്തേക്ക് മറിഞ്ഞു. ബൈക്കിൽ നിന്ന് തെറിച്ച് ബസിന്റെ പിന്നിലെ വീലിൽ തലയടിച്ച് മാരകമായി പരിക്കേറ്റ ശ്യാമിനെ നാട്ടുകാർ ചേർന്ന് ഉടനെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്‌കാരം പിന്നീട്. ഭാര്യ: സുനിത