hg

ഹരിപ്പാട്: കുമാരപുരം പുല്ലംപ്ലാവിൽ മണി - നിർമ്മല ദമ്പതികളുടെ മകൻ ശ്രീറാമിനെ (20)നെ അയൽപക്കത്ത് നിർമ്മാണം നടക്കുന്ന വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. തമിഴ്നാട് സേലത്താണ് ശ്രീറാമും കുടുംബവും താമസിക്കുന്നത്. ലോക്ക് ഡൗണിനു തൊട്ടുമുൻപ് മാതാവിന്റെ വീടായ കുമാരപുരത്ത് എത്തിയതായിരുന്നു. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സേലത്തേക്ക് കൊണ്ടുപോയി. സഹോദരി: നിഷ.