tv-r

അരൂർ: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. അരൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ പനച്ചിക്കൽ വീട്ടിൽ പരേതനായ കരുണാകരപിള്ളയുടെ ഭാര്യ തങ്കമ്മ (78) ആണ് മരിച്ചത്.അരൂർ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ കൊവിഡ് മരണമാണിത്. കഴിഞ്ഞ 13നാണ് കൊ വിഡ് സ്ഥിരീകരിച്ചത്. നിലവിൽ വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് ഇവർ ചികിത്സയിലായിരുന്നു . രോഗ ഉറവിടം വ്യക്തമല്ല. സംസ്കാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. മകൾ: ബീന. മരുമകൻ: രവീന്ദ്രനാഥൻ (റിട്ട. എസ്.ഐ).