മാന്നാർ : ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിലെ ചെന്നിത്തല വില്ലേജ് പരിധിയിൽ ഉൾപ്പെട്ട ചെറുകോൽ പ്രായിക്കര 9-ാം വാർഡിൽ അങ്കണവാടിയോട് ചേർന്നു അച്ചൻകോവിലാറിന്റെ തീരഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ചു നീക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. പഞ്ചായത്ത് സെക്രട്ടറി നൽകിയ സ്റ്റോപ്പ്‌മെമ്മോ കാറ്റിൽപറത്തിയാണ് നിർമാണം നടന്നതെന്ന് ബി.ജെ.പി കിഴക്കൻ മേഖല സെക്രട്ടറി സജു കുരുവിള ആരോപിച്ചു.