ചേർത്തല: ബിവറേജസ് ചില്ലറ വിൽപ്പന ശാലയിൽ അതിക്രമിച്ച് കയറി സെക്യൂരി​റ്റി ജീവനക്കാരനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ പൊലീസ് അറസ്​റ്റ് ചെയ്തു.മുനിസിപ്പൽ പത്താം വാർഡിൽ മുറിവേലിച്ചിറ ദിനേശൻ (39) നെയാണ് സി.ഐ പി.ശ്രീകുമാർ,എസ്.ഐ എം.ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്. കേസിലെ രണ്ടും മൂന്നും പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.