ചേർത്തല:കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന അംഗങ്ങൾക്ക് സർക്കാർ സഹായം നൽകാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുലക്ഷം യുവ കർഷക സമിതി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.26 ന് കർഷകർ വീടുകളിൽ പ്ലക്കാർഡ് പിടിച്ച് സമരം നടത്തും.പ്രസിഡന്റ് കെ.പി.ബൈജു അദ്ധ്യക്ഷത വഹിച്ചു.സജീവ് വാസുദേവൻ,വി.പി.ഷിബു,കെ.വി.ഹംസ,ലിനോ തോമസ്, ജെയ്‌സൺ ജേക്കബ്, വിത്സൻ സി.ജോർജ്,സന്തോഷ് മലമ്പുഴ,രാജൻ, സരോജനി ദാസ് എന്നിവർ സംസാരിച്ചു.