ചാരുംമൂട്: വെട്ടിക്കോട് ഭാഗത്തെ വാറ്റ് കേന്ദ്രത്തിൽ നിന്നു 120 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. ചുനക്കര കരിമുളക്കൽ വെട്ടിക്കോട് പുഞ്ചയ്ക്ക് കിഴക്ക് ഭാഗത്തെ കേന്ദ്രത്തിൽ നൂറനാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഷുക്കൂറിന്റെ നേതൃത്വത്തിൽ രാത്രിയിലാണ് പരിശോധന നടത്തിയത്.

ഈ ഭാഗത്ത് ഓണക്കാലവുമായി ബന്ധപ്പെട്ട് വാറ്റ് കേന്ദ്രം പ്രവർത്തിക്കുന്നു എന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയായി എക്സൈസ് സംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. കോടയുടെ ഉടമയെപ്പറ്റി അന്വേഷണം ആരംഭിച്ചു. റെയ്ഡിൽ പ്രവന്റീവ് ഓഫീസർ

സന്തോഷ് കുമാർ, സി.ഇ.ഒ മാരായ അനു, ശ്യാംജി, സീനുലാൽ, ഡ്രൈവർ

സന്ദീപ് കുമാർ എന്നിവരും പങ്കെടുത്തു