ചേർത്തല:താലൂക്കിലെ കൊവിഡ് തീവ്രവ്യാപനമേഖലകൾക്ക് ഇന്നലെ ആശ്വാസ ദിനം.കടക്കരപ്പള്ളി,ചേർത്തലതെക്ക്,പട്ടണക്കാട് പഞ്ചായത്തുകളിൽ ഇന്നലെ പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്തില്ല.രോഗികൾ 300 കടന്ന കടക്കരപ്പള്ളിയിൽ 200 പേരുടെ സ്രവപരിശോധന നടത്തി.14ന് നടത്തിയ ഫലങ്ങളടക്കം 324 പരിശോധനാഫലങ്ങളാണ് ഇനി വരാനുള്ളത്.രോഗ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കടുത്ത നിയന്ത്റണങ്ങൾ ഏർപ്പെടുത്തി.ബുധനാഴ്ച 26 പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്ത ചേർത്തല തെക്ക് പഞ്ചായത്തിലും പുതിയ കേസുകളുണ്ടായിട്ടില്ല.