ആലപ്പുഴ: നഗരത്തിലെ മുപ്പാലം നാൽപ്പാലമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വടക്കേക്കരയിലെ ഒരുപാലം ഇന്നലെ പൊളിച്ചു നീക്കി.

പത്ത് പൈലിംഗിന്റെ കോൺക്രീറ്റ് ജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. 60 മീറ്റർ താഴ്ചയിൽ 38 പൈലുകളിലാണ് പാലങ്ങളുടെ നിർമ്മാണം. ഒരു വർഷംകൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. കൊവിഡ് മാത്രമാണ് ആശങ്ക. തമിഴ്നാട്ടിൽ നിന്നെത്തിയ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ജോലികൾ നിറുത്തിവച്ചത്. ഇയാളോടൊപ്പം എത്തിയ മറ്റ് തൊഴിലാളികൾ നിരീക്ഷണത്തിൽ ആകുകയും ചെയ്തു. നിരീക്ഷണ കാലാവധി കഴിഞ്ഞ് തൊഴിലാളികൾ എത്തിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പണികൾ പുനരാരംഭിച്ചത്. നിലവിലെ മുപ്പാലത്തിന് 5.5 മീറ്റർ വീതിയും 23 മീറ്റർ നീളവുമാണുള്ളത്. മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് പൊതുമരാമത്ത് പാലം വിഭാഗത്തെ കൊണ്ട് പദ്ധതി തയ്യാറാക്കിയത്.

.................................

# നിലവിലെ പാലത്തിന് 5.5 മീറ്റർ വീതിയും 23 മീറ്റർ നീളവും

# ഇതിന്റെ വീതി 11 മീറ്ററാക്കും

# മൂന്ന് പാലങ്ങളെയും ബന്ധിപ്പിച്ച് 26 മീറ്റർ നീളത്തിലും വീതിയിലും മറ്റൊരു പാലം

# ഓവൽ മാതൃകയിലുള്ള പാലങ്ങളുടെ മദ്ധ്യഭാഗത്ത് ലാൻഡ്സ്‌കേപ്പ്

# 60 മീറ്റർ താഴ്ചയിൽ 38 പൈലുകളിൽ നിർമ്മാണം

.................................