ആലപ്പുഴ: കായംകുളം ദേശീയ പാതയോരത്തെ കെ.ടി.ഡി.സിയുടെ ഹോട്ടൽ ആരാം ഇനി മുതൽ ഹോട്ടൽ ആഹാർ. കേരളത്തിലുടനീളം കെ.ടി.ഡി.സി മോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും ബ്രാൻഡിംഗിന്റെ ഭാഗമായിട്ടാണ് ആരാം ഹോട്ടൽ പേരിലും രൂപത്തിലും മാറ്റം വരുത്തി ഹോട്ടൽ ആഹാർ എന്ന പേരിൽ നവീകരിച്ചത്.
നവീകരിച്ച ഹോട്ടലിന്റെ ഉദ്ഘാടനം കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ നിർവഹിച്ചു.
കായംകുളം എം.എൽ.എ യു പ്രതിഭ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എൻ. ശിവദാസൻ, മുനിസിപ്പൽ കൗൺസിലർ കെ .കെ. അനിൽകുമാർ, കെ .ടി. ഡി .സി എം.ഡി വി.ആർ കൃഷ്ണതേജ, കെ. ടി.ഡി.സി ബോർഡംഗം കെ. പി. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.