ആലപ്പുഴ: ജില്ലയിൽ ഇന്നലെ 155 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1864 ആയി. അഞ്ചുപേർ വിദേശത്തുനിന്നും 25 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 123 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ജില്ലയിൽ ഇന്നലെ 67 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 2280 പേർ രോഗ മുക്തരായി. രോഗ വിമുക്തരായവരിൽ 59 പേർക്ക് സമ്പർക്കത്തിലൂടെ ആയിരുന്നു രോഗബാധ. ആറു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും രണ്ടു പേർ വിദേശത്തുനിന്നും വന്നവരാണ്.
..................................
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 8663
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 1656
ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 106
ആശുപത്രികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 82
........................
# കണ്ടെയ്ൻമെന്റ് സോൺ
തൈക്കാട്ടുശേരി പഞ്ചായത്തിലെ വാർഡ് നാല്, അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് വാർഡ് 14, കൈനകരി പഞ്ചായത്ത് വാർഡ് 10, നെടുമുടി പഞ്ചായത്തിലെ വാർഡ് രണ്ട്.
# ഒഴിവാക്കി
തൈക്കാട്ടുശേരി പഞ്ചായത്തിലെ വാർഡ് 12, കുത്തിയതോട് പഞ്ചായത്ത് വാർഡ് നമ്പർ ഒന്ന്.
# കേസ് 68, അറസ്റ്റ് 32
ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 68 കേസുകളിൽ 32 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 664 പേർക്കെതിരെയും സാമൂഹ്യ അകലം പലിക്കാത്തതിന് 2830 പേർക്കെതിരെയും കണ്ടെയ്ൻമെന്റ് സോൺ ലംഘനം നടത്തിയ രണ്ട് പേർക്കെതിരെയും നടപടി സ്വീകരിച്ചു
.