ഹരിപ്പാട്: മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചരിത്രപ്രസിദ്ധമായ പായിപ്പാട് ജലോത്സവം കൊവിഡ് വ്യാപന പശ്ചാത്തലത്തി​ൽ ഇക്കുറി ഒഴിവാക്കിയതായി ഭാരവാഹികൾ അറി​യി​ച്ചു. ചിങ്ങമാസത്തിലെ തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിലാണ് പായിപ്പാട് ജലോത്സവം നടത്തി വരുന്നത്. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യം അനുസരി​ച്ച് വള്ളങ്ങൾ അലങ്കരിച്ച് തുഴഞ്ഞ് നെൽപ്പുര കടവിലെത്തുകയും കരയ്ക്കിറങ്ങി തുഴയേന്തി വള്ളപ്പാട്ടും ആർപ്പുവിളികളുമായി ഹരിപ്പാട് ക്ഷേത്രത്തിലെത്തി തൊഴുതു മടങ്ങിയതിനു ശേഷമാണ് ജലമേളയ്ക്ക് തുടക്കം കുറിക്കുന്നത് . ഇക്കുറി 5 പേരുടെ സംഘങ്ങളായി തുഴയേന്തി ക്ഷേത്രത്തിലെത്തി ആചാരം മാത്രം നടത്തും.