ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ പത്തിയൂർ മേഖലകളിലെ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊവിഡ് 19 മാനദണ്ഡം അനുസരിച്ച് രാമപുരം 290-ാം നമ്പർ ശാഖ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യൂണിയൻ സെക്രട്ടറി എൻ.അശോകൻ ഉദ്ഘാടനം ചെയ്തു. യുണിയൻ കൗൺസിലർ ബിജു പത്തിയൂർ അദ്ധ്യക്ഷനായി. കൗൺസിൽ അംഗം രഘുനാഥ്, ഡോ.സോമൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, യൂത്ത്മൂവ്മെന്റ് ദാരവാഹി ജിതിൻ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.