ഹരിപ്പാട്: മണ്ണാറശ്ശാല രാജീവ്ഗാന്ധി സാംസ്കാരിക ഗ്രന്ഥശാലയുടെയും റിലയൻസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് വെബിനാർ നടത്തി. സൂം ആപ്പിക്കേഷനിലൂടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കപ്പെട്ട വെബിനാറിൽ പ്രശസ്ത കരിയർ ഗൈഡ് രതീഷ് കുമാർ.എസ് വിദ്യാർത്ഥികളുമായി സംവദിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.ദീപു, റിലയൻസ് ഫൗണ്ടേഷൻ കോർഡിനേറ്റർ പ്രവീൺ.പി, കെ.എസ് ഹരികൃഷ്ണൻ, അബ്ബാദ് ലുത്ഫി തുടങ്ങിയവർ സംസാരിച്ചു.