അമ്പലപ്പുഴ : തോട്ടപ്പള്ളി ഹാർബർ മത്സ്യത്തൊഴിലാളികൾക്കായി അടിയന്തരമായി തുറന്നു കൊടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ദക്ഷിണ മേഖലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറി ടി.സജീവ് ലാൽ , ജില്ലാ വൈസ് പ്രസിഡന്റുമാരായ എൽ.പി.ജയചന്ദ്രൻ , അഡ്വ: രൺജീത് ശ്രീനിവാസ് , ഓ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.അനിൽകുമാർ, വി.ബാബുരാജ് എന്നിവർ സംസാരിച്ചു.